ഓസ്ട്രേലിയൻ സെന്റർ ബാക്ക് അലക്സാണ്ടർ യൊവാനോവിച് ബെംഗളൂരു എഫ് സിയിൽ

ബെംഗളൂരു എഫ് സി ഒരു പുതിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. ഓസ്ട്രേലിയൻ സെന്റർ ബാക്കായ അലക്സാണ്ടർ യൊവാനോവിചിനെ ആണ് ബെംഗളൂരു സൈൻ ചെയ്തത്. 32കാരനായ താരം ഒരു വർഷത്തെ കരാർ ബെംഗളൂരു എഫ് സിയിൽ ഒപ്പുവെച്ചു. ഓസ്ട്രേലിയയിൽ സിഡ്നിയിൽ ജനിച്ച യിവാനോവിചിന് സെർബിയൻ പൗരത്വവുമുണ്ട്. അവസാന രണ്ടു സീസണിലും സിഡ്നി ക്ലബായ മക്കാർതർ എഫ് സിയിൽ ആണ് താരം കളിച്ചത്.

കൊറിയ, ചൈന, സെർബിയ, തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങളിലും താരം കളിച്ചിട്ടുണ്ട്. യൊവാനോവിചിന്റെ കരിയറിലെ പതിമൂന്നാമത്തെ ക്ലബാകും ബെംഗളൂരു എഫ് സി.