കേരള ബ്ലാസ്റ്റേഴ്സിനെ കൈവിട്ട് ആരാധകർ, കളികാണാൻ എത്തിയത് വെറും നാലായിരം പേർ

- Advertisement -

ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക ശക്തിയെന്ന് എന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ടീമിനെ പൂർണ്ണമായും കൈവിടുന്നു. ഇന്ന് എ ടി കെ കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും കലൂർ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആകെ കളി കാണാൻ എത്തിയത് നാലായിരത്തോളം ഫുട്ബോൾ പ്രേമികൾ മാത്രം. കൃത്യമായി പറഞ്ഞാൽ 4582പേർ മാത്രം.

കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മോശം അറ്റന്റ്ഡൻസ് ആണ് ഇത്. പരിശീലന മത്സരങ്ങൾക്ക് വരെ ഇതിലും കൂടുതൽ ആരാധകർ കലൂരിൽ എത്തിയിട്ടുണ്ട്. ഗ്യാലറിയിലെ മഞ്ഞക്കടലും തിരമാലകളും ഒക്കെ ഓർമ്മയിലേക്ക് മറഞ്ഞു പോവുകയാണോ എന്ന് ക്ലബും ഭയക്കുന്നുണ്ട്. നേരത്തെ ആരാധകർ മത്സരം ബഹിഷ്കരിച്ച് പ്രതിഷേധിച്ചപ്പോൾ വരെ ഇതിനേക്കാൾ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മോശം പ്രകടനം തന്നെയാണ് ആരാധകർ ഇങ്ങനെ കുറയാനുള്ള പ്രധാന കാരണം. 13 മത്സരങ്ങൾ ഈ സീസണിൽ കളിച്ചിട്ടും ഒരു ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. കഴിഞ്ഞ ജനുവരിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു ഹോം മത്സരം വിജയിച്ചത്. അതുകൊണ്ട് തന്നെ കളി കാണാൻ വരാത്തതിന് ആരാധകരെ കുറ്റം പറയാനും പറ്റില്ല.

Advertisement