
നോർത്ത് ഈസ്റ്റിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ബ്രസീലിൽ നിന്ന് ഒരുമിഡ്ഫീൽഡർ. മരിസിയോ ഡി സൗസ ആണ് അടുത്ത ഐ എസ് എൽ സീസണിൽ നോർത്ത് എസ്സിന്റെ ജേഴ്സിയണിയുക. അറ്റാക്കിങ് മിഡ്ഫീൽഡറായ 31 കാരനായ താരം മാർസിഞ്ഞോ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ടർക്കിഷ് ക്ലബായ ഗാസിയാന്റെപസ്പോറിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തുന്നത്. ബ്രസീലിനെ കൊറിന്ത്യൻസ് ക്ലബിന് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ സീസണിൽ സ്വന്തമാക്കുന്ന ആദ്യ വിദേശ താരമാണ് മാർസിഞ്ഞോ.
കഴിഞ്ഞ മാസമാണ് നോർത്ത് ഈസ്റ്റ് തങ്ങളുടെ പുതിയ കോച്ചായി പോർച്ചുഗലിൽ നിന്നുള്ള കാർലോസ് പിറസിനെ നിയമിച്ചത്. ഇതുവരെ ഐ എസ് എൽ പ്ലേ ഓഫിൽ എത്താതിരുന്ന രണ്ടു ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial