അറ്റാക്കോട് അറ്റാക്ക്!! ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ഒപ്പത്തിനൊപ്പം

Img 20220219 201931

ഇന്ന് ഐ എസ് എല്ലിൽ മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-1 എന്ന നിലയിൽ ആണ്. ഗംഭീര ഫുട്ബോൾ ആണ് ആദ്യ പകുതിയിൽ കണ്ടത്. ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തു. സഹൽ നേടിയ ഫ്രീകിക്ക് ലൂണ ആണ് എടുത്തത്. ലൂണയുടെ ഫ്രീകിക്ക് മനോഹരമായി വലയിലേക്ക് കയറി. ഈ ഗോൾ അധികം സമയം ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. അടുത്ത മിനുട്ടിൽ തന്നെ ബഗാൻ സമനില കണ്ടെത്തി.
20220219 201920

വലതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ പ്രിതം കൊടാൽ നൽകിയ ക്രോസ് അനായാസം ഡേവിഡ് വില്യംസ് വലയിൽ എത്തിച്ചു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ഒരു പോലെ ആക്രമിച്ചു കളിച്ചു. ലിസ്റ്റന്റെ ഒരു നല്ല ഷോട്ട് ലോകോത്തര സേവിലൂടെ ഗിൽ തടയുന്നത് കണ്ടു. പൂട്ടിയയുടെ ഒരു ഷോട്ട് അർമീന്ദറും പോസ്റ്റും കൂടിയാണ് തടഞ്ഞത്. ഡിയസിന്റെ ഒരു ഷോട്ടും അമ്രീന്ദർ തടഞ്ഞു.

രണ്ടാം പകുതിയിൽ അറ്റാക്കുകൾ ഗോളാക്കി മാറ്റി മൂന്ന് പോയിന്റ് സ്വന്തമാക്കുക ആകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം