അത്ലറ്റിക്കോ കൊൽക്കത്തയിലും മാഞ്ചസ്റ്റർ മയം, ടെഡി ഷെറിങ്ഹാം കോച്ച്

കേരള ബ്ലാസ്റ്റേഴ്സ്, ടാറ്റ് ജംഷദ്പൂർ ഇപ്പോ അത്ലറ്റിക്കോ കൊൽക്കത്തയും. എല്ലാവർക്കും കോച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നു തന്നെ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ടെഡി ഷെറിങ്ഹാം ആണ് കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. നേരത്തെ തന്നെ ടെഡി ഷെറിങ്ഹാം ആകും അത്ലറ്റിക്കോ കോച്ച് എന്ന വാർത്ത വന്നിരുന്നു എങ്കിലും അവസാന ദിവസമായ ഇന്നു മാത്രമേ ഔദ്യോഗികമായി കൊൽക്കത്ത ഷെറിങ്ഹാമിന്റെ നിയമനം സ്ഥിതീകരിച്ചുള്ളൂ.

മാഞ്ചസ്റ്റർ യുണൈറ്റഡ് 1999ൽ ട്രെബിൾ നേടിയപ്പോൾ ടീമംഗമായിരുന്നു ഷെറിങ്ഹാം. ഫുട്ബാൾ ലോകം കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നായ, 99ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യുണിക്കിനെതിരെ ഫെർഗി ടൈം സമനില ഗോൾ നേടിയത് ഷെറിങ്ഹാം ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ 3 പ്രീമിയർ ലീഗ്, 1 എഫ്എ കപ്പ്, 1 ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയ ഷെറിങ്ഹാം ടോട്ടൻഹാം, വെസ്റ്റ്ഹാം തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

മാനേജർ എന്നരീതിയിൽ ഷെറിങ്ഹാമിന്റെ കരിയർ അത്ര മികച്ചത് അല്ലായെങ്കിലും അദ്ദേഹത്തിന് കൂട്ടായി ടെക്നിക്കൽ ഡയറക്ടർ പോസ്റ്റിൽ മുൻ മാഞ്ചസ്റ്റർ അക്കാദമി താരവും മുൻ ബെംഗളൂരു എഫ് സി കോച്ചുമായ ആഷ്ലി വെസ്റ്റ്വൂഡും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്ററിന്റെ സ്വന്തം റെനെ മോളെൻസ്റ്റീൻ ഇനി ബ്ലാസ്റ്റേഴ്സ് കോച്ച്
Next articleനഷ്ടപ്പെട്ടത് ആറ് വിക്കറ്റ്, 309 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക