മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളി പഠിച്ച് തോർപ്പ് എ.ടി.കെയിൽ

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എ.ടി.കെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരത്തെ ടീമിലെത്തിച്ചു. മാഞ്ചസ്റ്ററിൽ നിന്നുള്ള പ്രധിരോധ താരം ടോം തോർപ്പിനെയാണ് എ.ടി.കെ ടീമിലെത്തിച്ചത്. 24കാരനായ തോർപ്പ് ലൂയിസ് വാൻ ഗാലിന് കീഴിൽ ഒരു പ്രീമിയർ ലീഗ് മത്സരവും യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈ കൊല്ലം എ.ടി.കെ കോച്ചായി ചുമതലയേറ്റ ടെഡി ഷെറിങ്ഹാമും ടെക്നിക്കൽ ഡയറക്ടറായ ആഷ്‌ലി വെസ്റ്റ് വുഡും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ളവരാണ്.

 

2012-13ൽ ആദ്യമായി നടത്തപ്പെട്ട അണ്ടർ 21 പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയപ്പോൾ തോർപ്പ് ആയിരുന്നു യുണൈറ്റഡിന്റെ ക്യാപ്റ്റൻ.  2010ൽ ഇംഗ്ളണ്ട് അണ്ടർ 17 ടീം യുവേഫ യൂറോപ്യൻ കിരീടം നേടിയ ടീമിലും അംഗമായിരുന്നു താരം.  ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബായ രോത്തർഹാമിൽ കളിച്ച തോർപ്പ് കഴിഞ്ഞ വർഷം ബോൾട്ടൻ വാണ്ടറേഴ്‌സിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial