കൊൽക്കത്തയിൽ അയർലണ്ട് ഇതിഹാസം, ഐ എസ് എല്ലിന് ഇനി റോബി കീനും

- Advertisement -

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ പേര്, റോബി കീൻ. അയർലണ്ടിന്റെ ഇതിഹാസമായ സ്റ്റാർ സ്ട്രൈക്കർ ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തുതട്ടും. കൊൽക്കത്ത ആണ് താരത്തെ സ്വന്തമാക്കാൻ പോകുന്നത്. ഇന്ന് ഔദ്യോഗികമായി റോബി കീനിന്റെ സൈനിങ് കൊൽക്കത്ത പ്രഖ്യാപിച്ചേക്കും.

ടെഡി ഷെറിങ്ഹാമിന്റേയും ആഷ്ലി വെസ്റ്റ്വൂഡിന്റേയും സാന്നിദ്ധ്യമാണ് റോബി കീനിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. നേരത്തെ അയർലണ്ടിൽ നിന്നും ഒപ്പം ഇംഗ്ലീഷ് ക്ലബായ ബർമിങ്ഹാമിൽ നിന്നും കീനിന് ഓഫറുണ്ടായിരുന്നു. എന്നാൽ ആ ഓഫറുകളൊക്കെ നിരസിച്ചു കൊണ്ടാണ് കീൻ ഇന്ത്യയിലേക്ക് വരുന്നത്. 37കാരനായ താരത്തിന് ഇപ്പോഴും ഒരങ്കത്തിന് ബാല്യമുണ്ട് എന്നാണ് കൊൽക്കത്ത അധികൃതർ വിശ്വസിക്കുന്നത്. മൂന്നോ നാലോ മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവ് ഇപ്പോഴും റോബീ കീനിന് ഉണ്ടെന്ന് ടീം മാനേജ്‌മെന്റ് അംഗം സഞ്ജീവ് അഭിപ്രായപ്പെട്ടു.

 

മുമ്പ് ടോട്ടൻഹാം, ലിവർപൂൾ, ഇന്റർമിലാൻ തുടങ്ങി വൻ ക്ലബുകളുടെ മുൻ നിരയിൽ കളിച്ച താരമാണ് കീൻ. ടോട്ടൻഹാമിനു വേണ്ടി 200ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 90ലധികം ഗോളുകളും നേടിയിട്ടുണ്ട്. അവസാനമായി എം എൽ എസ്സിലാണ് റോബി കീൻ ബൂട്ടണിഞ്ഞത്. അയർലണ്ടിന്റെ ക്യാപറ്റനും കൂടിയായിരുന്ന കീൻ അയലണ്ടിനു വേണ്ടി 146 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement