Site icon Fanport

ഇഞ്ചുറി ടൈം ഗോളിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി എടികെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയവുമായി എടികെ. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. സൂപ്പർ സബ്ബ് ബിൽ വന്ത് സിങിന്റെ ഇഞ്ചുറി ടൈം ഗോളാണ് എടികെക്ക് ജയം സമ്മാനിച്ചത്. മിസ്ലാവ് കൊമൊർസ്കിയുടെ ഗോൾ ലൈൻ ക്ലിയറൻസിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രക്ഷിക്കാനായില്ല.

ഇന്നത്തെ ജയം എടികെയെ പോയന്റ് നിലയിൽ ഒന്നാമതെത്തിച്ചു. ഐഎസ്എല്ലിൽ 8 ജയവുമായി 14 മത്സരങ്ങളിൽ നിന്ന് 27 പോയന്റുമായി എടികെ കുതിപ്പ് തുടരുകയാണ്. ഇന്നത്തെ അപ്രതീക്ഷിതമായ പരാജയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. 12 കളികളിൽ നിന്നായി 21 പോയന്റാണ് ഹൈലാൻഡേഴ്സിന്റെ സമ്പാദ്യം.

Exit mobile version