റോയ് കൃഷ്ണയുടെ ഗോളിൽ ജംഷഡ്‌പൂരിനെ മറികടന്ന് എ.ടി.കെ മോഹൻ ബഗാൻ ഒന്നാമത്

പൊരുതി നിന്ന ജംഷഡ്‌പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് എ.ടി.കെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ തലപ്പത്ത്. ഗോൾ രഹിതമായി അവസാനിക്കുമെന്ന് കരുതിയ മത്സരത്തിൽ റോയ് കൃഷ്ണയുടെ പ്രതിഭ കണ്ട ഗോളിൽ മത്സരത്തിന്റെ വിധി തീരുമാനിക്കപ്പെടുകയായിരുന്നു. ജയത്തോടെ മുംബൈ സിറ്റിയെ മറികടന്ന് എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ 86ആം മിനുട്ടിലാണ് റോയ് കൃഷ്ണ ജംഷഡ്‌പൂർ പ്രതിരോധം മറികടന്ന് ഗോൾ നേടിയത്. റോയ് കൃഷ്ണ ഗോൾ നേടുന്നതിന് തൊട്ട്മുൻപ് ജംഷഡ്‌പൂർ താരം വസ്‌കിസിന്റെ മികച്ചൊരു ശ്രമം ലോകോത്തര സേവിലൂടെ എ.ടി.കെ മോഹൻ ബഗാൻ ഗോൾ കീപ്പർ അരിണ്ടം ഭട്ടാചാര്യ താടഞ്ഞതും ജംഷഡ്‌പൂരിന് തിരിച്ചടിയായി. ഇന്ത്യൻ സൂപ്പർ ലീഗിൽ റോയ് കൃഷ്ണയുടെ 13മത്തെ ഗോളായിരുന്നു ഇത്.

Exit mobile version