Site icon Fanport

ആധിപത്യം!! വിജയത്തോടെ എ ടി കെ മോഹൻ ബഗാൻ ഐ എസ് എൽ സെമി ഫൈനൽ ഉറപ്പിച്ചു

കൊൽക്കത്ത ആസ്ഥാനമായുള്ള എ ടി കെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെമിഫൈനലിൽ എത്തി. ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫിൽ 2-0 ന് വിജയിച്ചു കൊണ്ടാണ് എ ടി കെ സെമി ഉറപ്പിച്ചത്. ഒഡീഷയോട് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡ് എ ടി കെ ഇന്നും കാത്തു സൂക്ഷിക്കുകയായിരുന്നു.

ഐ എസ് എൽ 23 03 04 21 30 15 816

36-ാം മിനിറ്റിൽ ഹ്യൂഗോ ബൗമാസിന്റെയും 58-ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിന്റെയും ഗോളുകൾ ആമ്മ്് എടികെ മോഹൻ ബഗാന്റെ വിജയം ഉറപ്പിച്ചത്.

സെമിയിൽ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും, മറ്റൊരു സെമി പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സി മുംബൈ സിറ്റിയെയും നേരിടും. ഇന്നലെ വിവാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കി ആയിരുന്നു ബെംഗളൂരു സെമിയിൽ എത്തിയത്.

Exit mobile version