എ ടി കെ മോഹൻ ബഗാൻ ക്യാപ്റ്റനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

എ ടി കെ മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രിതം കോടാലിനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് എന്ന് റിപ്പോർട്ടുകൾ. പ്രിതം കോട്ടാലിന് മൂന്ന് വർഷത്തെ വലിയ കരാർ കേരള ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. ന്യൂസ് ടൈം ബംഗ്ല ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രിതം കോടാൽ ഇതുവരെ തന്റെ ഭാവിയിൽ തീരുമാനം എടുത്തിട്ടില്ല. മോഹൻ ബഗാനിൽ തുടരാനാണ് പ്രിതം ആഗ്രഹിക്കുന്നത്. എന്നാൽ അവിടെ ദീർഘകാല കരാർ കിട്ടിയാൽ മാത്രമെ തുടരു എന്നാണ് പ്രിതം കോടാലിന്റെ നിലപാട്.

മോഹൻ ബഗാൻ പ്രിതത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫറുകൾ പരിഗണിക്കും. ഈ സീസണിൽ ബഗാനായി 22 മത്സരങ്ങൾ കളിച്ച പ്രിതം ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം.

ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.