20220806 204358

ജോണി കൗകോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ മോഹൻ ബഗാൻ മൊഹമ്മദൻസിനെ വീഴ്ത്തി

പ്രീസീസൺ സൗഹൃദ മത്സരത്തിൽ കൊൽക്കത്തയിലെ രണ്ട് വലിയ ക്ലബുകൾ ഏറ്റുമുട്ടിയപ്പോൾ മോഹൻ ബഗാന് വിജയം. മൊഹമ്മദൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ അഭിഷേക് ഹാൾദർ ആണ് മൊഹമ്മദൻസിന് ലീഡ് നൽകിയത്‌. എന്നാൽ മധ്യനിര താരം കൗകോയുടെ മികച്ച പ്രകടനം മോഹൻ ബഗാനെ കളിയിൽ തിരിച്ചു കൊണ്ടു വന്നു.

മോഹൻ ബഗാൻ നേടിയ രണ്ടു ഗോളുകളും ജോണി കൗകോ ആണ് നേടിയത്. നൈഹതി സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. ഇരു ടീമുകളും ഇപ്പോൾ ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുകയാണ്.

Story Highlight: ATK Mohun Bagan emerged victorious in a closely fought friendly game against the Mohammedan SC

Exit mobile version