Site icon Fanport

മുൻ റയൽ മാഡ്രിഡ് യൂത്ത് താരത്തെ ടീമിൽ എത്തിച്ച് എ ടി കെ കൊൽക്കത്ത

എ ടി കെ കൊൽക്കത്ത അവരുടെ ടീം ശക്തമാക്കുന്നത് തുടരുകയാണ്. ഒരു ഗംഭീര വിദേശ താരത്തെ കൂടെ എ ടി കെ കൊൽക്കത്ത ടീമിലേക്ക് എത്തിച്ചു. സ്പാനിഷ് മിഡ്ഫീൽഡറായ ഹാവിയർ ഹെർണാണ്ടസ് ഗോൺസാലസിനെയാണ് എ ടി കെ കൊൽക്കത്ത സൈൻ ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തെ കരാർ താരം എ ടി കെയുമായി ഒപ്പുവെച്ചു.

30കാരനായ ഹാവിയർ ഹെർണാണ്ടസ് റയൽ മാഡ്രിഡ് യൂത്ത് ടീമിൽ കളിച്ച് വളർന്നതാണ്. 2005 മുതൽ 2011 വരെ റയൽ മാഡ്രിഡിന് ഒപ്പം ഹെർണാണ്ടസ് ഉണ്ടായിരുന്നു. അവസാനമായി ക്രാകോവിയ ക്ലബിനു വേണ്ടിയാണ് ഹെർണാണ്ടസ് കളിച്ചത്. മുമ്പ് സ്പെയിനിന്റെ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്. ലാൻസരോട്ടെ, റോയ് കൃഷ്ണ, മക്ഹഗ് തുടങ്ങി മികച്ച വിദേശ താരങ്ങൾ നേരത്തെ തന്നെ എ ടി കെയ്ക്ക് ഒപ്പം ഉണ്ട്‌

Exit mobile version