മാർസലീനോ മാജിക്ക്, കൊൽക്കത്ത സ്വന്തം നാട്ടിൽ നാണംകെട്ടു

- Advertisement -

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് നാണം കെട്ട തോൽവി. എടികെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ പൂനെ സിറ്റിയുടെ കയ്യിൽ നിന്നാണ് വൻ പരാജയം കൊൽക്കത്ത നേരിട്ടത്ത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പൂനെയുടെ ജയം.

ലീഗിലെ ആദ്യ മത്സരം ജയിക്കാൻ കഴിയാത്ത ഇരുടീമുകളും ഇന്ന് ജയിക്കണമെന്ന് ഉറപ്പിച്ചായിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ മികച്ച ഫുട്ബോൾ തന്നെ അതുകൊണ്ട് കാണാൻ കഴിഞ്ഞു. പക്ഷെ മാർസലീനോ – ആൽഫാരോ കൂട്ടുകെട്ട് ഒപ്പം ഉണ്ടായത് പൂനെയെ കളിയിൽ ബഹുദൂരം മുന്നിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ കൊല്ലത്തെ ഗോൾഡൻ ബൂട്ട് വിന്നർ മാർസലീനോ ആണ് ഇന്ന് ഏറ്റവും മികച്ചു നിന്നത്. മാർസലീനോ ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റും ഇന്ന് സ്വന്തമാക്കി. മാർസലീനോ തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും. അൽഫാരോയും രോഹിത് കുമാറുമാണ് പൂനെ സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്.

ബിപിൻ സിംഗിന്റെ ഗംഭീര ഫ്രീകിക്കിലൂടെയാണ് എടികെയുടെ ഏക ഗോൾ പിറന്നത്. ഒരു മികച്ച സ്ട്രൈക്കർ ഇല്ലാത്തതായിരുന്നു എടികെയെ ഇന്ന് ഇത്ര പിറകിലാക്കിയത്. നിരവധി അവസരങ്ങൾ കൊൽക്കത്ത സൃഷ്ടിച്ചു എങ്കിലും ഫിനിഷ് ചെയ്യാൻ ആരും ഉണ്ടായില്ല. ജംഷദ്പൂരിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement