അവസാനം ചാമ്പ്യൻസിന് ജയം!!

- Advertisement -

ചാമ്പ്യന്മാർ ക്ക് അവസാനം ഈ സീസണിലെ ആദ്യ മൂന്നു പോയന്റ് ലഭിച്ചു. ഇന്ന് മുംബൈ സിറ്റി എഫ് സിയെ മുംബൈയിൽ നേരിട്ട എടികെ കൊൽക്കത്ത എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. റോബിൻ സിംഗിന്റെ രണ്ടാം പകുതിയിലെ ഗോളാണ് കൊൽക്കത്തയെ രക്ഷിച്ചത്.

ആദ്യ പകുതിയിൽ മുംബൈ ആധിപത്യം നിലനിർത്തി എങ്കിലും കൗണ്ടറുകളിലൂടെ എടികെയും അവസരങ്ങൾ സൃഷ്ടിച്ചു. കളിയിലെ ഹീറോ ആയി തിരഞ്ഞെടുത്ത സകീനയാണ് രണ്ടാം പകുതിയിൽ ഗോളിന് അവസരം ഒരുക്കിയത്. 54ആം മിനുട്ടിൽ സകീനയുടെ ക്രോസിൽ നിന്നുള്ള റോബിന്റെ ടച്ചിൽ ഗോൾ വലയിൽ കയറുക ആയിരുന്നു.

കളിയിൽ ഉടനീളം മികച്ച സേവുകളുമായി എടികെ ഗോൾകീപ്പർ ദെബിജിത് തിളങ്ങി നിന്നു. ഇഞ്ച്വറി ടൈമിൽ മാത്രം മികച്ച മൂന്നു സേവുകളാണ് ദെബിജിത് ചെയ്തത്. റോബി കീൻ ഇന്ന് ആദ്യമായി എടികെയ്ക്ക് വേണ്ടി ഒരു മത്സരം സ്റ്റാർട്ട് ചെയ്തു.

ജയത്തോടെ ടേബിളിന്റെ അവസാന സ്ഥാനത്തു നിന്ന് എടികെ മുന്നോട്ട് കയറി. രണ്ട് സ്ഥാനങ്ങളാണ് ഇന്ന് കൊൽക്കത്ത ടേബിളിൽ മെച്ചപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement