എ ടി കെ വീണ്ടും ഒന്നാമത്!!

- Advertisement -

ഐ എസ് എല്ലിൽ എ ടി കെ കൊൽക്കത്ത വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തി. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂരിനെ തകർത്ത് കൊണ്ടായിരുന്നു എ ടി കെയുടെ മുന്നേറ്റം. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യതൊരു ദയയും കാണിക്കാതെ കളിച്ച എ ടി കെ കൊൽക്കത്ത എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. 52ആം മിനുട്ടിൽ ജിതേന്ദ്ര സിങ് ചുവപ്പ് കണ്ട് പുറത്ത് പോയതാണ് എ ടി കെയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.

രണ്ട് ഗോളുകളുമായി റോയ് കൃഷ്ണയാണ് ഇന്ന് എ ടി കെയുടെ താരമായത്. രണ്ടാം മിനുട്ടിലും 75ആം മിനുട്ടിലും ആയിരുന്നു റോയ് കൃഷ്ണയുടെ ഗോളുകൾ. എഡു ഗാർസിയയും എ ടി കെയ്ക്ക് വേണ്ടി ഗോൾ വല ചലിപ്പിച്ചു. ഈ വിജയം എ ടി കെയെ‌ 30 പോയന്റിൽ എത്തിച്ചു. ഈ പരാജയം ജംഷദ്പൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിപ്പിക്കുകയും ചെയ്തു.

Advertisement