മുംബൈയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ മുംബൈ സിറ്റി ഇന്ന് കൊൽക്കത്തയിൽ

- Advertisement -

കഴിഞ്ഞ വർഷത്തെ ജേതാക്കളായ എ.ടി.കെ പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് ഇറങ്ങുന്ന മുംബൈ സിറ്റി എഫ്.സിയെ നേരിടും. എ.ടി.കെയുടെ സ്വന്തം ഗ്രൗണ്ടായ കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ മുംബൈയിൽ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോൾ വിജയം കൊൽക്കത്തൻ ടീമിനായിരുന്നു.

പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ച എ.ടി.കെ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും ജയിച്ചിട്ടില്ല. ടെഡി ഷെറിങ്ങ്ഹാമിനെ മാറ്റി ആഷ്‌ലി വെസ്റ്റ് വുഡിനെ കോച്ച് ആയി നിയമിച്ചിട്ടും വിജയ വഴിയിൽ തിരിച്ചെത്താൻ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സമനില പിടിച്ചാണ് എ.ടി.കെ ഇറങ്ങുന്നത്. അതിനു മുൻപ് നടന്ന നാല് മത്സരങ്ങളിലും എ.ടി.കെ തുടർച്ചയായി തോറ്റിരുന്നു . 14 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള എ.ടി.കെ മുംബൈക്ക് തൊട്ടു പിറകിൽ എട്ടാം സ്ഥാനത്താണ്. പരിക്കിന്റെ പിടിയിലായ റോബി കീനും സെകീഞ്ഞയും ഇന്ന് ഇറങ്ങില്ല.

കഴിഞ്ഞ 6 മത്സരങ്ങളിൽ ഒരെണ്ണം മാത്രം ജയിച്ചാണ് പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച എ.ടി.കെയെ നേരിടാൻ മുംബൈ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ രണ്ടു മത്സരം കുറച്ച് കളിച്ച മുംബൈക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement