സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം തേടി എ.ടി.കെ ഡൽഹിക്കെതിരെ

- Advertisement -

വിജയ വഴിയിൽ തിരിച്ചെത്തിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എ.ടി.കെ സ്വന്തം ഗ്രൗണ്ടിൽ ഡൽഹി ഡൈനാമോസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയാണ് എ.ടി.കെ വരുന്നത്. അതെ സമയം സ്വന്തം ഗ്രൗണ്ടിൽ ഗോവയോട് 5-1ന്റെ കനത്ത പരാജയത്തിന്റെ പിന്നാലെയാണ് ഡൽഹി എ.ടി.കെയെ നേരിടാനിറങ്ങുന്നത്.

സ്വന്തം ഗ്രൗണ്ടിലെ ആദ്യ വിജയം തേടിയാവും എ.ടി.കെ ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഗോവയുടെ കയ്യിൽ നിന്ന് 5 ഗോൾ വഴങ്ങിയ ഡൽഹി എതിരാളികൾ ആയതുകൊണ്ട് തന്നെ എ.ടി.കെ വിജയം നേടുമെന്നാണ് ആരധകരുടെ പ്രതീക്ഷ. റോബി കീൻ പരിക്കുമാറി പൂർണ ഫിറ്റ്നസ് വീണ്ടെടുത്തതും എ.ടി.കെക്ക് പ്രതീക്ഷ നൽകും. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ റോബിൻ സിംഗിനെ മുൻനിർത്തിയാവും എ.ടി.കെ ആക്രമണം നയിക്കുക. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ഡൽഹിക്കെതിരെ ജയം നേടാൻ ഉറപ്പിച്ച് തന്നെയാവും എ.ടി.കെ ഇന്നിറങ്ങുക.

ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ഡൽഹി തുടർന്ന് നാല് മത്സരങ്ങൾ തുടർച്ചയായി പരാജയപെട്ടാണ് എ.ടി.കെയെ നേരിടാനിറങ്ങുന്നത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഡൽഹിക്ക് പോയിന്റ് പട്ടികയിൽ മുന്നേറാൻ വിജയം കൂടിയേ തീരു. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോഴാ ഗബ്രിയേൽ സിറ്റെറോക്ക് ഈ മത്സരം വിലക്ക് മൂലം നഷ്ട്ടമാകും. പരിക്ക് മാറി മാറ്റിയാസും എഡു മോയായും ടീമിൽ തിരിച്ചെത്തുന്നത് ഡൽഹിക്ക് ഊർജ്ജം നൽകും. അവസാന മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ കോച്ച് മിഖേൽ പോർച്ചുഗൽ ഇന്ന് കോച്ചിങ് ഏരിയയിൽ ഉണ്ടാവില്ല.

കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 8 മണിക്കാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement