Site icon Fanport

പ്യൂട്ടിയ ഇനി എ ടി കെ മോഹൻ ബഗാനിൽ!!

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം പ്യൂട്ടിയ ഇനി മോഹൻ ബഗാനായി കളിക്കും. എ ടി കെ മോഹൻ ബഗാൻ പ്യൂട്ടിയയെ സ്വന്തമാക്കാനായി ട്രാൻസ്ഫർ തുക കേരള ബ്ലാസ്റ്റേഴ്സിന് നൽകിയിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ താരം മോഹൻ ബഗാന്റെ താരമായി മാറും എന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു.

പ്യൂട്ടിയ 22 12 26 23 14 45 786

പ്യൂട്ടിയ ക്ലബ് വിടുക ആണെന്നും അതുകൊണ്ട് ആണ് താരം ടീമിനായി കളിക്കാത്തത് എന്നും പരിശീലകൻ ഇവാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പ്യൂട്ടിയ അവസാന രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അവസാന ഏഴ് മത്സരങ്ങളായി താരം ആദ്യ ഇലവനിലും എത്തിയിരുന്നില്ല. 24കാരനായ പ്യൂട്ടിയ അവസാന രണ്ട് സീസണായി ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിട്ടുണ്ട്.

Source Khel Now

Exit mobile version