നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് കൊൽക്കത്ത, ബ്ലാസ്റ്റേഴ്സിനെ പിറകിലാക്കി

- Advertisement -

ഗുവാഹത്തിയിൽ ചെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റാഡിനെ പരാജയപ്പെടുത്തി കൊണ്ട് എടികെ കൊൽക്കത്ത ഐ എസ് എൽ ടേബിളിൽ മുന്നിലേക്ക് കുതിച്ചു. രണ്ടാം പകുതിയിൽ സക്കീന നേടിയ ഏക ഗോളിനായിരുന്നു എടികെ കൊൽക്കത്തയുടെ ജയം.

73ആം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്. റോബിൻ സിംഗ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ തൊടുത്ത ഷോട്ട് രഹ്നേഷ് രക്ഷപ്പെടുത്തി എങ്കിലും നോർത്ത് ഈസ്റ്റ് ഡിഫൻസ് ആ പന്ത് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. പന്ത് ലഭിച്ച സക്കീന ബോക്സിനു പുറത്ത് നിന്നൊരു ലോംഗ് റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു.

ജയത്തോടെ 9 മത്സരങ്ങളിൽ നിന്നായി 12 പോയന്റായ കൊൽക്കത്ത കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ആറാം സ്ഥാനത്തെത്തി. 11 പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാമതാണിപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement