അവസാന ലീഗ് മത്സരത്തിൽ റോബി കീനിന് കീഴിൽ എ ടി കെക്ക് ജയം

- Advertisement -

ഐ എസ് എൽ സീസണിലെ അവസാന ലീഗ് മത്സരത്തിൽ എ ടി കെക്ക് ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് എ ടി കെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. റോബി കീനിനു കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ എ ടി കെ  കഴിഞ്ഞ 8 മത്സരത്തിനിടെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇടക്കാല കോച്ച് ആഷ്‌ലി വെസ്റ്റ് വുഡിനെ മാറ്റിയാണ് കളിക്കാരൻ കൂടിയായ റോബി കീൻ എ ടി കെയുടെ പരിശീലകനായത്.

മത്സരം തുടങ്ങി പത്താം മിനുട്ടിൽ തന്നെ ആതിഥേയരായ എ ടി കെ മത്സരത്തിൽ ഗോൾ നേടി. കോണോർ തോമസിന്റെ മനോഹരമായ പാസ് സ്വീകരിച്ച റോബി കീൻ ആദ്യ ടച്ചിലൂടെ തന്നെ നോർത്ത് ഈസ്റ്റ് ഗോൾ വല കുലുക്കുകയായിരുന്നു.

ഗോൾ വഴങ്ങി തൊട്ടടുത്ത മിനുട്ടിൽ തന്നെ ജോൺ മോസ്ക്വാര നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ മടക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. തുടർന്ന് ജോൺ മോസ്ക്വാരക്ക് ലഭിച്ച സുവർണാവസരം താരം നഷ്ട്ടപെടുത്തിയതും നോർത്ത് ഈസ്റ്റിനു തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും രണ്ടു ടീമിനും ലക്‌ഷ്യം കാണാനായില്ല.

ഇന്നത്തെ മത്സത്തിൽ തോറ്റതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്തായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 18 മത്സരങ്ങളിൽ നിന്ന് 11 പോയിന്റാണ് ഉള്ളത്. ഇന്നത്തെ മത്സരം ജയിച്ച എ ടി കെക്ക് 18 മത്സരങ്ങളിൽ നിന്ന് 16 പോയിന്റോടെ ലീഗിൽ ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement