എ ടി കെ മോഹൻ ബഗാൻ!! ക്ലബിന്റെ പുതിയ പേര്, ജേഴ്സിയും ലോഗോയും ബഗാന്റേത്!

മോഹൻ ബഗാനും എ ടി കെ കൊൽക്കത്തയും കൂടെ ലയിച്ച് ഉണ്ടായ പുതിയ ക്ലബിന്റെ പേര് ഔദ്യോഗികമായി. രണ്ട് ക്ലബിന്റെയും പേര് ഉൾക്കൊള്ളിച്ച് എ ടി കെ മോഹൻ ബഗാൻ എന്നാണ് പുതിയ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആ പേരിൽ ആകും ക്ലബ് ഐ എസ് എല്ലിൽ കളിക്കുകയും ഇനി അങ്ങോട്ട് അറിയപ്പെടുകയും ചെയ്യുക. ഐ എസ് എൽ ക്ലബായ എ ടി കെ കൊൽക്കത്തയും ഐ ലീഗ് ക്ലബായ മോഹൻ ബഗാനും തമ്മിലുള്ള ലയനം രണ്ട് മാസം മുമ്പ് ഔദ്യോഗികമായിരുന്നു. എ ടി കെ കൊൽക്കത്തയുടെ ഉടമകളായ ആർ പി എസ് ജി ഗ്രൂപ്പ് മോഹൻ ബഗാനെ വാങ്ങിയതോടെ രണ്ട് ക്ലബുകളും ഒരൊറ്റ ക്ലബായി മാറുകയായിരുന്നു.

ടീമിന്റെ പേര് മാത്രമല്ല ജേഴ്സിയും ലോഗോയും തീരുമാനമായിട്ടുണ്ട്. മോഹൻ ബഗാന്റെ വലിയ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് ഇതിൽ ഉണ്ടായത്‌‌. മോഹൻ ബഗാന്റെ പച്ചയും മെറൂണും നിറത്തിലുള്ള ജേഴ്സി തന്നെയാകും ക്ലബിന് ഉണ്ടാവുക. മോഹൻ ബഗാന്റെ ലോഗോയും മാറില്ല. ലോഗോയിൽ എടികെ എന്ന് കൂടെ ചേർക്കും എന്ന് മാത്രം. മോഹൻ ബഗാനിലെ മികച്ച യുവതാരങ്ങളെ ക്ലബിൽ നിലനിർത്തും എന്നും ക്ലബ് അറിയിച്ചു.

Previous articleഈസ്റ്റ് ബംഗാൾ യുവതാരം ബിദ്യാസാഗർ ഇനി ട്രാവുവിൽ
Next articleടീമില്‍ നിന്ന് പുറത്തിരുത്തിയത് വിശ്വസിക്കുവാന്‍ പ്രയാസം – സ്റ്റുവര്‍ട് ബ്രോഡ്