അത്ലറ്റിക്കോ മാഡ്രിഡും അത്ലറ്റിക്കോ കൊൽക്കത്തയും തമ്മിൽ അകലുന്നു

- Advertisement -

ഐ എസ് എല്ലിന്റെ നീളം കൂട്ടി രാജ്യത്തെ ഒന്നാം നിര ലീഗായി ഉയർത്താനുള്ള ശ്രമങ്ങൾ മറ്റു ഐ എസ് എൽ ക്ലബുകൾക്ക് ഗുണമാകുമ്പോൾ അത്ലറ്റിക്കോ കൊൽക്കത്തയ്ക്ക് അത് വിനയാവുകയാണ്. അത്ലറ്റിക്കോ കൊൽക്കത്തയുമായി സഹകരിച്ചു പോകുന്ന അത്ലറ്റിക്കോ മാഡ്രിഡ് കൊൽക്കത്തൻ ക്ലബുമായി അകലാൻ തുടങ്ങുകയാണ്.

കഴിഞ്ഞ തവണ ഉൾപ്പെടെ‌ രണ്ടു തവണ ഐ എസ് എൽ കിരീടം ഉയർത്തിയ ടീമാണ് അത്ലറ്റിക്കോ കൊൽക്കത്ത. പക്ഷെ ലീഗിന്റെ നീളം കൂടുന്നതോടെ അതിനായി അത്ലറ്റിക്കോ മാഡ്രിഡ് ചിലവഴിക്കേണ്ട സമയവും പണവും വളരെ അധികമാവും എന്നതാണ് സ്പാനിഷ് ക്ലബിന്ര് പിറകോട്ടടിപ്പിക്കുന്നത്. അതിന്റെ സൂചനയായി കോച്ച് മൊളീനയെ ഇത്തവണെ വിട്ടുകൊടുക്കില്ല എന്നാണ് അത്ലറ്റിക്കോ അറിയിച്ചിട്ടുള്ളത്. അത്ലറ്റിക്കോ ഇതോടെ പുതിയ കോച്ചിനെ തേടേണ്ട അവസ്ഥയിലാണ്.

ചൈനീസ് ഷെയർ ഹോൾഡറുമായി സഹകരിച്ച് ചൈന ലീഗിലേക്ക് ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് മൊളീനയെ ചൈനയിലേക്ക് അയക്കാനാണ് സാധ്യത. മറ്റു കോച്ചിംഗ് സ്റ്റാഫുകളെയും ഇത്ര കാലത്തേക്ക് വിട്ടു കൊടുക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന് താല്പര്യമില്ലാ എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ ഇംഗ്ലണ്ട് ഡിവിഷനുകളിൽ കഴിവ് തെളിയിച്ച മാനേജർമാരിൽ ആരെയെങ്കിലും ക്ലബിലെത്തിക്കാനാണ് അത്ലറ്റിക്കോ കൊൽക്കത്ത ശ്രമിക്കുന്നത്.

എന്നാൽ മാഡ്രിഡ് ക്ലബുമായുള്ള സഹകരണം മുഴുവനായി നിർത്തി പകരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ഒരു ക്ലബുമായി അത്ലറ്റിക്കോ കൊൽകത്ത കരാറിൽ എത്തിയേക്കും എന്നും വാർത്തകൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement