Site icon Fanport

യുവതാരം ആസിഫ് ഖാന് മുംബൈ സിറ്റിയിൽ പുതിയ കരാർ

മുംബൈ സിറ്റിയെ യുവ പ്രതീക്ഷയായ ആസിഫ് ഖാന് ക്ലബിൽ പുതിയ കരാർ. താരത്തിനെ നീണ്ട കാലത്തെ കരാറിൽ മുംബൈ സിറ്റിയിൽ നിർത്താൻ ക്ലബ് തീരുമാനിച്ചു. 2024 വരെ ആസിഫ് ഇനി ക്ലബിൽ ഉണ്ടാകും. ഈ കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി സീനിയർ ടീമിലേക്ക് സ്ഥാന കയറ്റം കിട്ടിയ താരമാണ് ആസിഫ്.

ഐ എസ് എൽ സ്ക്വാഡിൽ ഈ സീസണിൽ ഉണ്ടായിരുന്നു എങ്കിലും സീനിയർ അരങ്ങേറ്റം നടത്താൻ ഈ 18കാരന് ഇതുവരെ ആയിട്ടില്ല. അറ്റാക്കിങ് മിഡ്ഫീൽഡറായ ആസിഫ് മുംബൈ സിറ്റിയുടെ റിസേർവ് ടീമുകൾക്കായി അവസാന രണ്ടു സീസണിലു ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ അണ്ടർ 18 ലീഗിൽ ആസിഫ് നേടിയ ഗോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു.

Exit mobile version