അശുതോഷ് മെഹ്ത വീണ്ടും മോഹൻ ബഗാനിൽ

Img 20210706 170024

അശുതോഷ് മെഹ്ത മോഹൻ ബഗാനിൽ തിരികെയെത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്ന അശുതോശ് മോഹൻ ബഗാനിൽ കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹൻ ബഗാനുമായി താരം മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ആണ് താരം മോഹൻ ബഗാൻ വിട്ട് നോർത്ത് ഈസ്റ്റിൽ എത്തിയത്.

മോഹൻ ബഗാനൊപ്പം ഒരു സീസൺ മുമ്പ് താരം ഐലീഗ് കിരീടം നേടിയിരുന്നു. ഗുജ്റാത്തുകാരനായ ഡിഫൻഡർ മുമ്പ് എ ടി കെ കൊൽക്കത്തയ്ക്കായും കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ പൂനെ സിറ്റി, മുംബൈ സിറ്റി എന്നിവരുടെ ജേഴ്സിയും അണിഞ്ഞു. ഐസോളിനൊപ്പവും താരം മുമ്പ് ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണ നോർത്ത് ഈസ്റ്റിനായി 18 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു.

Previous articleചെൽസി വിടാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് സരി
Next articleബാഴ്സലോണയുടെ ഫിർപോ ഇനി ലീഡ്സ് യുണൈറ്റെഡിൽ