ഉത്തേജക മരുന്ന്, എ ടി കെ മോഹൻ ബഗാൻ താരം അശുതോഷ് മെഹ്തയ്ക്ക് 2 വർഷം വിലക്ക്

എ ടി കെ മോഹൻ ബഗാ‌ൻ താരം അശുതോഷ് മെഹ്തക്ക് രണ്ട് വർഷം ഫുട്ബോളിൽ നിന്ന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാൽ NADA ഉത്തേജക വിരുദ്ധ അച്ചടക്ക കമ്മീഷൻ ആണ് രണ്ട് വർഷത്തെ വിലക്ക് നേരിടുന്നത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിടുന്ന ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാരനാണ് അശുതോഷ്.

ഫെബ്രുവരി എട്ടിന് ഗോവയിൽ നടന്ന ഐഎസ്എൽ മത്സരത്തിനിടെ നടത്തിയ ടെസ്റ്റിലാണ് മേത്തയ്ക്ക് മോർഫിൻ പോസിറ്റീവായത്. തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉദ്ദേശ്യമില്ലെന്നും അറിയാതെ തെറ്റിദ്ധരിക്കപ്പെട്ട് ഉപയോഗിച്ചതാണ് എന്നും അശുതോഷ് പറയുന്നു‌.

അശുതോഷ്

അശുതോഷിന് സഹതാരം ആണ് ഈ മരുന്ന് നൽകിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ആളാണ് അശുതോഷ് എന്നും മാർക്കസ് പറയുന്നു. അശുതോഷ് ഉടൻ ഈ വിധിയിൽ അപ്പീൽ നൽകും.