ആഷ്ലി വെസ്റ്റ്വുഡ് കൊൽക്കത്ത പരിശീലക സ്ഥാനം ഒഴിഞ്ഞു

- Advertisement -

എടികെ കൊൽക്കത്ത കോച്ച് ആഷ്ലി വെസ്റ്റ് വൂഡ് രാജിവെച്ചു. സീസണിൽ ഒരു മത്സരം കൂടെ ശേഷിക്കെയാണ് എടികെയുടെ സീസണിലെ രണ്ടാം പരിശീലകനും രാജിവെക്കുന്നത്. നേരത്തെ ടെഡി ഷെറിങ്ഹാമിനെ പുറത്താക്കിയപ്പോൾ ആയിരുന്നു വെസ്റ്റ്വൂഡ് ചുമതല ഏറ്റെടുത്തത്. എന്നാൾ ആഷ്ലി ചുമതല ഏറ്റെടുത്തിട്ടും കൊൽക്കത്ത മെച്ചപ്പെട്ടില്ല.

ലീഗിൽ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ. വെറും മൂന്നു മത്സരങ്ങൾ മാത്രമാണ് സീസണിൽ എടികെ കൊൽക്കത്ത വിജയിച്ചത്. അവസാന എട്ടു മത്സരങ്ങളിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ നിലവിലെ ചാമ്പ്യന്മാർക്കായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement