ആഷ്ലി വെസ്റ്റ്വൂഡ് അത്ലറ്റിക്കോ കൊൽക്കത്തയിലേക്ക്

- Advertisement -

ബെംഗളൂരു എഫ് സിയുടെ ചരിത്ര വിജയങ്ങൾക്കു പിറകിൽ പ്രവർത്തിച്ച തന്ത്രശാലിയെ അത്ലറ്റിക്കോ ഡി കൊൽക്കത്ത സ്വന്തമാക്കുന്നു. പരിശീലകനായല്ല കൊൽക്കത്തയുടെ ഡയറക്ടർ ഓഫ് ഫുട്ബോൾ പോസ്റ്റിലേക്കായിരിക്കും ആഷ്ലി വെസ്റ്റ്വൂഡ് എത്തുക. ഉടൻ തന്നെ ആഷ്ലി ചുമതല ഏറ്റെടുത്തേക്കും. മൊളിനോയ്ക്കു പകരം പരിശീലകനെ കണ്ടെത്തേണ്ട ചുമതലയും ഇനി ആഷ്ലി വെസ്റ്റ്വൂഡിനായിരിക്കും.

കഴിഞ്ഞ സീസണിലായിരുന്നു ബെംഗളൂരു എഫ് സി ആഷ്ലി വെസ്റ്റ്വൂഡിനെ മാനേജർ സ്ഥാനത്തു നിന്നു മാറ്റിയത്. അതിനു ശേഷം മലേഷ്യൻ ക്ലബായ പെനാങിന്റെ പരിശീലകനായി അദ്ദേഹം ചുമതലയേറ്റെടുത്തിരുന്നു എങ്കിലും അഞ്ചു മാസം മാത്രമേ അവിടെ പ്രവർത്തിച്ചുള്ളൂ. ചെന്നൈയിൻ എഫ് സിയും ഒപ്പം ഇംഗ്ലീഷ് ക്ലബായ ഓക്സ്ഫോർഡും ആഷ്ലിയെ മാനേജറായി എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വെസ്റ്റ്വൂഡിന്റെ കൊൽക്കത്തയിലേക്കുള്ള യാത്ര.

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ കൊൽക്കത്തയ്ക്ക് മൊളീനോയ്ക്ക് പെട്ടെന്നു പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ഐ എസ് എൽ ജൂലൈ 15 ആണ് മാനേജർമാരെ കണ്ടെത്താനുള്ള അവസാന തീയ്യതിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement