ഗോളൊരുക്കി ആഷിഖ് കുരുണിയൻ, വീണ്ടും എമേർജിംഗ് പ്ലയർ അവാർഡ്

കിലോമീറ്ററുകൾ താണ്ടി തന്നെ കാണാനും പിന്തുണയ്ക്കാനും വന്ന ആരാധകരെ നിരാശരാക്കാതെ ആഷിക്ക് കുരുണിയൻ. പൂനെ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ നേരിട്ടപ്പോൾ കേരളത്തിന്റെ നെഞ്ചു പിളർന്ന പൂനെയ്ക്ക് അർഹിച്ച ഗോളൊരുക്കിയത് ആഷിഖ് കുരുണിയനാണ്. 33ആം മിനുറ്റിൽ മികച്ചൊരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെയാണ് ആഷിഖ് ഗോളൊരുക്കിയത്.

ആഷിഖിന്റെ പാസ് വലയിലെത്തിക്കേണ്ട കടമ മാത്രമെ മാർസലീനോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഷിഖ് കുരുണിയൻ പൂനെ സിറ്റിയുടെ ഗോളിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ മത്സരത്തിൽ ഐ എസ് എല്ലിലെ തന്റെ ആദ്യ ഗോൾ കുരുണിയൻ കണ്ടെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഷിഖിന്റെ അസിസ്റ്റ് നിരാശയാൺ നൽകിയത് എങ്കിലും കേരളത്തിന്റെ സ്വന്തം പ്രതിഭ ഫോമിൽ നിൽക്കുന്നതിൽ മലയാളികളായ മുഴുവൻ ഫുട്ബോൾ പ്രേമികളും സന്തോഷത്തിലാണ്.

ആഷികിന്റെ നാട്ടിൽ നിന്ന് ബസ്സിലാണ് ആരാധകർ AK22 എന്ന പോസ്റ്ററുമായി കലൂരിൽ എത്തിയത്. ഇന്നത്തെ പ്രകടനത്തിന് ആഷികിനെ മത്സരത്തിലെ എമേർജിംഗ് പ്ലയറായി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഷിഖ് എമേർജിംഗ് പ്ലയർ അവാർഡ് നേടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാത്തിരിപ്പിനുള്ളത് കാലിൽ ഉണ്ടെന്ന് കാണിച്ച് കിസിറ്റോ
Next articleപൂനെ സിറ്റി കോച്ചിന്റെ നെഞ്ചത്ത് ഷൈജു ദാമോദാരന്റെ ആഹ്ലാദം