Site icon Fanport

“കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമോ എന്ന് അറിയില്ല, അടുത്ത 4 വർഷം ബെംഗളൂരുവിൽ തന്നെ” – ആശിഖ്

മലയാളിയായ ആശിഖ് കുരുണിയൻ ഇന്ന് കേരളത്തിലെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ്. എന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു ആശിഖിന്റെ ഉത്തരം. തനിക്ക് എന്നല്ല ആർക്കും അത് പറയാൻ കഴിയില്ല എന്നും ആശിഖ് പറഞ്ഞു. ഇപ്പോൾ ബെംഗളൂരു എഫ് സിയിലാണ്. ഇവിടെ നാലു വർഷം കരാർ ഉണ്ട്. അതു കഴിയുന്നത് വരെ ഇവിടെ തന്നെ തുടരാൻ ആണ് ഉദ്ദേശിക്കുന്നത് ആശിഖ് പറഞ്ഞു.

പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് എന്നൊരു ക്ലബ് കേരളത്തിൽ ഉണ്ട് എന്നതിൽ താൻ സന്തോഷിക്കുന്നു എന്ന് ആശിഖ് പറഞ്ഞു‌. ഇങ്ങനെ ഒരു ക്ലബ് ഐ എസ് എൽ കളിക്കുന്നതിനാൽ എന്നെങ്കിലും തനിക്ക് തന്റെ സ്വന്തം നാടിനു വേണ്ടി കളിക്കാൻ ആകും എന്ന പ്രതീക്ഷ നൽകുന്നു എന്നും ആശിഖ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത് കേരളത്തിന്റെ ഫുട്ബോൾ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട് എന്നും ആശിഖ് പറഞ്ഞു

Exit mobile version