ആഷിഖ് കുരുണിയൻ എ ടി കെ മോഹൻ ബഗാനിലേക്ക് അടുക്കുന്നു

20220519 214403

മലയാളി വിങ്ങർ ആഷിഖ് കുരുണിയൻ എ ടി കെ മോഹൻ ബഗാനിലേക്ക് അടുക്കുന്നു. ആഷിഖും മോഹൻ ബഗാനും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനായി മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിൽ ചർച്ചകൾ നടത്തുകയാണ്. ആ ചർച്ചകളിം അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ മോഹൻ ബഗാൻ ജേഴ്സിയിൽ ആഷിഖിനെ കാണാൻ ആണ് സാധ്യത.20220519 214324

24കാരനായ താരം 2019 മുതൽ ബെംഗളൂരു എഫ് സിയിൽ ഉണ്ട്. ഒരു വർഷത്തെ കരാർ കൂടെ ബെംഗളൂരു എഫ് സിയിൽ ബാക്കിയിരിക്കെ ആണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. പൂനെ സിറ്റിയുടെ താരമായിരുന്ന ആഷിഖിനെ 2019ൽ 70 ലക്ഷത്തോളം ട്രാൻസ്ഫർ തുക നൽകി ആയിരുന്നു ബെംഗളൂരു എഫ് സി എത്തിച്ചത്.

പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ആഷിഖ്. പിന്നീട് ആ അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ഐ എസ് എൽ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക്. അതുമുതൽ പൂനെ സിറ്റിക്ക് ഒപ്പം തന്നെ ആയിരുന്നു ആഷിഖ്. ഐ എസ് എല്ലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിക് ബെംഗളൂരുവിൽ വിങ് ബാക്കായാണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്.

Previous articleഇന്ത്യയുടെ അഭിമാനം!! നിഖത് സറീൻ ലോക ചാമ്പ്യൻ!!
Next articleഫോമിലേക്ക് മടങ്ങിയെത്തി കോഹ്‍ലി, വിജയ വഴിയിലേക്ക് തിരികെ എത്തി ആര്‍സിബി, ഇനി കാത്തിരിക്കാം ഡൽഹിയുടെ തോല്‍വിയ്ക്കായി