മലയാളി താരം ആഷിഖ് കുരുണിയനെ പൂനെ സിറ്റി നിലനിർത്തി

- Advertisement -

ഇന്ത്യൻ ഫുട്ബോളിന്റെ കേരള പ്രതീക്ഷകളെ നെഞ്ചിലേറ്റി സ്പെയിൻ വരെ എത്തിച്ച മലയാളികളുടെ സ്വന്തം ആഷിഖ് കുരുണിയനെ പൂനെ സിറ്റി എഫ് സി നിലനിർത്തി. അണ്ടർ 23 താരമായാണ് ആഷിഖ് കുരുണിയനെ പൂനെ സിറ്റി നിലനിർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ ഐ എസ് എല്ലിൽ പൂനെക്കു വേണ്ടി ആഷിഖ് ബൂട്ടു കെട്ടുമെന്ന് കരുതിയിരുന്നു എങ്കിലും വിയ്യാറയലിലേക്ക് ക്ഷണം കിട്ടിയതു കൊണ്ട് ഐ എസ് എൽ വിട്ടു പോവുക ആയിരുന്നു.

മലപ്പുറം പട്ടാർക്കാവ് അസൈൻ കുരുണിയന്റെ ഈ പുത്രൻ ഇത്തവണ ഐ എസ് എല്ലിൽ ബൂട്ടു കെട്ടുമെന്നാണ് കേരള ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. സ്പാനിഷ് വമ്പൻ ക്ലബായ വിയ്യാറയലിലെ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ ആഷിഖ് കുരുണിയൻ കഴിഞ്ഞ മാസം മുതൽ പൂനയുമായി ചേർന്ന് പരിശീലനം ആരംഭിച്ചിരുന്നു.

ഇന്ത്യൻ അണ്ടർ 19, 18 ടീമുകൾക്ക് വേണ്ടി മുമ്പ് ബൂട്ടുകെട്ടിയിട്ടുള്ള ആഷിഖ് ഒന്നാം നിരയിൽ തിളങ്ങുന്നത് ഈ വർഷം കാണാൻ ആകും എന്ന് പൂനയുടെ പുതിയ തീരുമാനത്തോടെ ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement