കേരള ബ്ലാസ്റ്റേഴ്സിന്റെ ആർക്കസ് ഒരു മാസത്തോളം പുറത്തിരികും

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ മരിയോ ആർക്കസ് പരിക്ക് മാറി തിരിച്ചെത്താൻ വൈകും. താരത്തെ ഒരു മാസത്തോളം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. താരത്തിന് ചുരുങ്ങിയത് നാലു മത്സരങ്ങളിൽ എങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് കരുതുന്നത്.

ഐ എസ് എല്ലിലെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ രണ്ടാം പകുതിയിൽ മാത്രമായിരുന്നു ആർക്കസ് ഇറങ്ങിയത്. എന്നിട്ടും നിർഭാഗ്യവശാൽ താരം പരിക്കേറ്റു മടങ്ങുകയായിരുന്നു‌. പ്രീസീസൺ സമയത്തും പരിക്ക് ആർക്കസിനെ വലച്ചിരുന്നു. ആകെ 45 മിനുട്ട് മാത്രമെ പ്രീസീസണിൽ മാർക്കസ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളൂ. ആർക്കസിന്റെ പരിക്ക് പൂർണ്ണമായും മാറിയിട്ട് മാത്രമേ ഇനി താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇറക്കുകയുള്ളൂ.

Exit mobile version