കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി ആർക്കസ് തിരികെ എത്തി, ജംഷദ്പൂരിനെതിരെ കളിക്കും

അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം മരിയോ ആർക്കസ് തിരികെയെത്തുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരമായ ആർക്കസ് പരിക്ക് മാറി എത്തിയിരിക്കുകയാണ്. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. മറ്റന്നാൾ നടക്കുന്ന ജംഷദ്പൂരിനെതിരായ മത്സരത്തിൽ ആർക്കസ് കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങും.

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിനിടെ ആയിരുന്നു മരിയോ ആർക്കസിന് പരിക്കേറ്റത്. കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ ആ ഉദ്ഘാടന മത്സരത്തിൽ എ ടി കെയെ തോൽപ്പിച്ചതിനു തിരിച്ചെത്താൻ ഇനിയും വൈകും. താരത്തിന് രണ്ട് മാസത്തിൽ അധികമാണ് ഇതിനകം നഷ്ടമായത്. ആർക്കസ് തിരികെ എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Exit mobile version