Picsart 23 06 25 12 14 05 604

അൽബേർനിയൻ അറ്റാക്കിംഗ് താരം അർമാണ്ടോ സദികു മോഹൻ ബഗാനിൽ

മോഹൻ ബഗാൻ അവരുടെ ടീം ശക്തമാാക്കുന്നത് തുടരുന്നു. ഇപ്പോൾ അവർ അൽബേനിയൻ ഫോർവേഡ് അർമാണ്ടോ സദികുവിനെ ടീമിൽ എത്തിച്ചിരിക്കുകയാണ്‌. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒരു വർഷത്തെ കരാറിലാണ് 32കാരനായ താരം മോഹൻ ബഗാനിലേക്കെത്തുന്നത്.

അൽബേനിയ ദേശീയ ടീമിനായി നാല്പപ്തോളം മത്സരങ്ങൾ സദികു കളിച്ചിട്ടുണ്ട്. അവസാനമായി സ്പാനിഷ് ക്ലബായ കാർറ്റഗെനയ്ക്ക് ആയാണ് കളിച്ചത്. സ്പെയിനിലെ വലിയ ക്ലബുകൾ ആയ മലാഗ, ലെവന്റെ എന്നീ ക്ലബുകൾക്ക് ആയും മുമ്പ് കളിച്ചിട്ടുണ്ട്. തുർക്കി, ബൊളീവിയ, സ്വിറ്റ്സർലാന്റ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകൾക്ക് ആയും സദികു മുൻ വർഷങ്ങളിൽ കളിച്ചിട്ടുണ്ട്.

Exit mobile version