“എല്ലാവർക്കും അവസരം കിട്ടില്ല, അവസരത്തിനായി പൊരുതണം, അർജുന് ആശംസകൾ” – കിബു

കേരള ബ്ലാസ്റ്റേഴ്സ് വിട്ട അർജുൻ ജയരാജന് എല്ലാ ആശംസകളും നേരുന്നതായി പരിശീലകൻ കിബു വികൂന. അർജുൻ ക്ലബി വിട്ടത് തനിക്ക് മനസ്സിലാക്കാൻ ആകും. 30 അംഗങ്ങൾ ഉള്ള വലിയ സ്ക്വാഡ് ആണ് ടീമിനൊപ്പം ഉള്ളത്. എല്ലാവർക്കും അതുകൊണ്ട് തന്നെ അവസരം കിട്ടില്ല. അവസരങ്ങൾക്ക് വേണ്ടി ഒരോ ആൾക്കാരും പൊരുതേണ്ടതുണ്ട്. വികൂന പറഞ്ഞു

അർജുൻ ജയരാജിന്റെ സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് കുറേ നല്ല താരങ്ങൾ ഉണ്ട് എന്നും അതുകൊണ്ട് അർജുന് കാര്യങ്ങൾ എളുപ്പമല്ല എന്നും വികൂന പറഞ്ഞു. അർജുൻ നല്ല പ്രൊഫഷണൽ ആയിരുന്നു. അർജുന് നല്ല ഭാവി ഉണ്ടാകും എന്നും താരത്തിന്റെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു എന്നും വികൂന പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ രണ്ട് വർഷത്തെക്ലരാർ ബാക്കിയിരിക്കെ ആണ് അർജുൻ ക്ലബ് വിട്ടിരിക്കുന്നത്.

Exit mobile version