അരിന്ദം ഭട്ടാചാര്യ ബി ജെ പിയിൽ ചേർന്ന്

Images
- Advertisement -

എ ടി കെ മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ രാഷ്ട്രീയ പാർട്ടിയായ ബി ജെ പിയിൽ ചേർന്നു. ഇന്ന് അരിന്ദം ഭട്ടാചാര്യ ഔദ്യോഗിക ചടങ്ങിൽ വെച്ച് ബി ജെ പിയുടെ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു. ഒരുപാട് കാലമായി ബി ജെപിക്ക് ഒപ്പം പ്രവർത്തിക്കണം എന്ന് താൻ ആഗ്രഹിക്കുന്നുണ്ട് എന്നും അതിനു സാധിച്ചതി സന്തോഷം ഉണ്ട് എന്നും ചടങ്ങിൽ അരിന്ദം ഭട്ടാചാര്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകൻ ആണ് താൻ എന്നും അരിന്ദം ഭട്ടാചാര്യ പറഞ്ഞു.

അവസാന കുറെ വർഷങ്ങളായി തനിക്ക് ആരാധകർ ഒരുപാട് സ്നേഹം നൽകുന്നുണ്ട്. ഇപ്പോൾ ആ സ്നേഹത്തിനുള്ള നന്ദി തിരിച്ചു കൊടുക്കേണ്ട സമയം ആണെന്നും അരിന്ദം ഭട്ടാചാര്യ പറഞ്ഞു. ഈ കഴിഞ്ഞ ഐ എസ് എൽ സീസണിൽ ഗോൾഡൻ ഗ്ലോവ് കിട്ടിയ താരമാണ് അരിന്ദം ഭട്ടാചാര്യ. ഇനിയും അഞ്ചു സീസണുകളോളം ഫുട്‌ബോൾ കളിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അരിന്ദം ഭട്ടാചാര്യ പറഞ്ഞു.

Advertisement