“ആരാധകർ തിരികെ സ്റ്റേഡിയത്തിൽ എത്തുന്നത് കൊണ്ട് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ ലക്ഷ്യങ്ങൾ നേടാൻ ആകും” – വിക്ടർ മോംഗിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ വിക്ടർ മോംഗിൽ താൻ ഈ ക്ലബിൽ എത്തിയതിൽ ഏറെ സന്തോഷവാൻ ആണെന്ന് അറിയിച്ചു. ഞാനൊരു ഔദ്യോഗിക കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് വിക്ടര്‍ മൊംഗില്‍ പറഞ്ഞു.

എന്റെ സഹതാരങ്ങള്‍ക്കൊപ്പം ചേരാനും വളരെ ആവേശകരമായ സീസണ്‍ ആരംഭിക്കുന്നതിനും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ഈ വര്‍ഷം ആരാധകരുടെ സ്‌റ്റേഡിയങ്ങളിലേക്കുള്ള തിരിച്ചുവരവോടെ, അവര്‍ക്കൊപ്പം ഒരുമിച്ച് ഏറെ നല്ല കാര്യങ്ങള്‍ക്കായി പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയും എന്നും വിക്ടര്‍ മൊംഗില്‍ പറഞ്ഞു

പരിചയസമ്പന്നനായ ഐഎസ്എല്‍ കളിക്കാരനാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങിനെക്കുറിച്ച് സംസാരിക്കവേ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വരാനിരിക്കുന്ന സീസണില്‍ വിക്ടറിന് എല്ലാ ആശംസകളും നേരുന്നു എന്നും അദ്ദേഹം പറഞ്ഞു.