അപ്പോളോ ടയേർസ് ഇനി ഐ എസ് എല്ലിന്റെയും സ്പോൺസർ

- Advertisement -

ഐ എസ് എല്ലിന്റെ പാർട്ണറാകാൻ അപ്പോളോ ടയേർസും. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകളുടെ സ്പോൺസറായ അപ്പോളോ ടയേർസ് ഇത്തവണ ഐ എസ് എല്ലിന്റെയും സ്പോൺസറാകാൻ തീരുനാനിച്ചു. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ ഉണ്ടാകും എന്നാണ് വിവരങ്ങൾ.

ഐ എസ് എല്ലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഐ എസ് എല്ല് ഇന്ത്യൻ ഫുട്ബോൾ സംസ്കാരത്തെ തന്നെ മാറ്റിയെന്നും അപ്പോളോ ടയേർസ് പ്രസിഡന്റ് സതീഷ് ശർമ്മ അറിയിച്ചു.

നേരത്തെ ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിയുമായും ഐ ലീഗ് ക്ലബായ മിനേർവ പഞ്ചാബുമായും അപ്പോളോ ടയേർസ് കരാറിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement