Site icon Fanport

അങ്കിത്‌‌ മുഖർജി ഒരു ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തമാക്കുകയാണ്. രാജു ഗെയ്ക്വാദിന് പിന്നാലെ ഒരു ഇന്ത്യൻ താരത്തെ കൂടെ ഈസ്റ്റ്‌ ബംഗാൾ സൈൻ ചെയ്തു. യുവ ഫുൾബാക്കായ അങ്കിത് മുഖർജി ആണ് ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. 24കാരനായ താരം റൈറ്റ് ബാക്കാണ്. എ ടി കെ മോഹൻ ബഗാനൊപ്പം ആയിരുന്നു. അവസരം ലഭിക്കാത്തതിനാൽ ആണ് അങ്കിത് ക്ലബ് വിടാൻ തയ്യാറായത്.

ഈസ്റ്റ്‌ ബംഗാൾ അക്കാദമിയിലൂടെ വളർന്ന് വന്ന അങ്കിതിന് ഇത് ഒരു തിരിച്ചുവരവ് കൂടിയാണ്. മുമ്പ് മൊഹമ്മദൻസ്, ആര്യൻ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.

Exit mobile version