Site icon Fanport

അനികേത് ജാദവ് ജംഷദ്പൂർ എഫ് സിയിൽ തിരികെയെത്തി

അറ്റാക്കിങ് താരം അനികേത് ജാദവിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. താരത്തിന്റെ ജംഷദ്പൂരിലേക്കുള്ള തിരിച്ചുവരവാണ് ഇത്. 24 കാരനായ അനികേത് ജാദവ് ജംഷദ്പൂർ എഫ് സിക്ക് കളിച്ചായിരുന്നു ഐ എസ് എൽ അരങ്ങേറ്റം നടത്തിയത്. രണ്ട് സീസണുകൾ അനികേത് ജംഷദ്പൂരിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു വർഷത്തെ കരാറിലാണ് താരത്തെ സൈൻ ചെയ്യുന്നത്.

Picsart 24 07 27 12 33 51 760

ജംഷഡ്പൂർ വിട്ട ശേഷം 2021-22ൽ ഹൈദരാബാദിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കപ്പും 2022-23ൽ ഒഡീഷ എഫ്‌സിക്കൊപ്പം സൂപ്പർ കപ്പും താരം നേടി. അറ്റാക്കിൽ ഒന്നിലധികം പൊസിഷനുകൾ കളിക്കാൻ താരത്തിനാകും. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് അനികേത്.

“ജംഷഡ്പൂരിൽ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഹെഡ് കോച്ച് ഖാലിദ് ജാമിലിന് കീഴിൽ കളിക്കാൻ ഞാൻ ആവേശത്തിലാണ്.” അനികേത് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Exit mobile version