ഗോവയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ അംഗുളോ ഇനി ഒഡീഷക്ക് ഒപ്പം

Img 20210719 012950

കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ഗോളുകൾ അടിച്ചു കൂട്ടിയ സ്പാനിഷ് സ്ട്രൈക്കർ ഇഗൊർ അംഗുളോയെ ഒഡീഷ എഫ് സി സ്വന്തമാക്കും. എഫ് സി ഗോവയുടെ താരമായിരുന്ന അംഗുളോ കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. ഒരു വർഷത്തെ കരാറിലാകും ഒഡീഷ അംഗുളോയെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമാണ് ഒഡീഷ.

അംഗുളോ കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് വേണ്ടി 14 ഗോളുകൾ നേടിയിരുന്നു. പോളിഷ് ടീമായ‌ ഗോർനിക് സാബ്രെസെയിൽ നിന്നായിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഇഷ്ടപ്പെട്ട ഇഗൊർ അംഗുളോ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 37കാരനാൺ ആംഗുളോ. മുമ്പ് സ്പെയിൻ യൂത്ത് ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ അത്ലറ്റിക് ബിൽബാവോയിലൂടെ വളർന്ന താരമാണ്.

Previous article‘ഹാമിൾട്ടന്റെ പെരുമാറ്റം സ്പോർട്സ്മൻഷിപ്പിന് ചേരാത്തത്’ കടന്നാക്രമിച്ചു വെർസ്റ്റാപ്പൻ
Next article22 റൺസ് വിജയം നേടി പാക്കിസ്ഥാന്‍