Site icon Fanport

ഗോളടി തുടർന്ന് ഇഗോർ അംഗുളോ, ഒഡീഷയ്ക്ക് വീണ്ടും വിജയമില്ല

ഐ എസ് എല്ലിൽ എഫ് സി ഗോവ അവരുടെ രണ്ടാം വിജയം നേടി. ഇന്ന് ഒഡീഷയെ നേരിട്ട എഫ് സി ഗോവ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇഗോർ അംഗുളോ ഗോളടി തുടരുന്നതാണ് എഫ് സി ഗോവയ്ക്ക് ഇന്നും വിജയം നേടാൻ സഹായമായത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ആയിരുന്നു അംഗുളോയുടെ ഗോൾ വന്നത്.

അലക്സാണ്ടർ റൊമാരിയോ യേസുരാജിന്റെ പാസ് സ്വീകരിച്ച് ഒരു ഇടം കാലൻ ഷോട്ടിലൂടെ ആണ് അംഗുളോ വല കുലുക്കിയത്. താരത്തിന്റെ ഈ സീസണിലെ ആറാം ഗോളാണിത്. രണ്ടാം പകുതിയിൽ എഫ് സി ഗോവയ്ക്ക് ലീഡ് ഇരട്ടിയാക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും ഒഡീഷ കീപ്പർ അർഷ്ദീപിന്റെ മികവ് സ്കോർ 1-0ൽ നിർത്തി. ഈ വിജയത്തോടെ എഫ് സി ഗോവ എട്ടു പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. ഒരു ജയം പോലും ഇല്ലാത്ത ഒഡീഷ പത്താം സ്ഥാനത്താണ് ഉള്ളത്.

Exit mobile version