കളി നിർത്തും മുമ്പ് ബ്ലാസ്റ്റേഴ്സിൽ കളിക്കണം എന്ന് അനസ് എടത്തൊടിക

കരിയർ അവസാനിക്കും മുമ്പ് ഒരിക്കലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയും എന്ന് കേരളത്തിന്റെ അഭിമാന താരം അനസ് എടത്തൊടിക. ഫേസ്ബുക്കിലാണ് താരം തന്റെ ആഗ്രഹം വ്യക്തമാക്കിയത്. കുറേ മലയാളികൾ താൻ മഞ്ഞ ജേഴ്സിയിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്നും, അത് സാധ്യമാകാൻ വേണ്ടിയുള്ളത് താൻ ചെയ്യുമെന്നും അനസ് എടത്തൊടിക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ടാറ്റ ജംഷദ്പൂരിന്റെ ഭാഗമായ അനസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ മുൻ ടീമായ ഡെൽഹി ഡൈനാമോസിനോടും മോഹൻ ബഗാനോടും ഇരുടീമുകളുടേയും ആരാധകരോടും നന്ദി പറയുന്ന അനസ് റോബോർട്ടോ കാർലോസ് സാമ്പറോട്ട എന്നിവർ തന്റെ കരിയറിൽ ഉണ്ടാക്കിയ സ്വാധീനത്തേയും സ്മരിച്ചു.

“തന്റെ കുറേ കാലമായുള്ള ആഗ്രഹമായിരുന്നു കേരളത്തിനു വേണ്ടി കളിക്കുക എന്നത്. പക്ഷെ സാഹചര്യങ്ങൾ അതിന് സഹായിച്ചില്ല. ദൈവം സഹായിച്ചാൽ താൻ ബ്ലാസ്റ്റേഴ്സിൽ എത്തും, മഞ്ഞപ്പടയ്ക്കു മുന്നിൽ കളിക്കൽ അഭിമാന നിമിഷമായിരിക്കും” എന്നും അനസ് എടത്തൊടിക ഫേസ്ബുക്കിൽ കുറിച്ചു.

ജംഷദ്പൂർ എഫ് സി പുതിയ പരീക്ഷണമാണെന്നും ക്ലബിനായി തന്റെ മികച്ച പ്രകടനം തന്നെ നൽകുമെന്നും കുറിച്ചു കൊണ്ടാണ് അനസ് കുറിപ്പ് അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial