അനസിന്റെ ജേഴ്സി നമ്പർ 15ന്റെ പിറകിലെ കഥ താരം വ്യക്തമാക്കുന്നു

- Advertisement -

അനസ് എടത്തൊടികയുടെ ജേഴ്സി നമ്പറിന്റെ പിറകിലെ രഹസ്യം താരം തന്നെ അവസാനം വ്യക്തമാക്കുന്നു. മൂന്നു കാര്യങ്ങളാണ് താൻ ജേഴ്സി നമ്പർ 15 ആക്കാൻ തീരുമാനിക്കാൻ കാരണം എന്നാണ് അനസ് പറയുന്നത്. ഒന്ന് തന്റെ പിറന്നാൾ, ഫെബ്രുവരി 15നാണ് അനസ് എടത്തൊടികയുടെ പിറന്നാൾ. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിറന്നാളും ഒരു 15ആം തീയ്യതി ആണെന്നും അനസ് പറയുന്നു.

പിന്നെ അനസിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ താരം അണിയുന്നതും ജേഴ്സി നമ്പർ 15 ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം നെമാഞ്ഞ വിഡിച്ചാണ് അനസിന്റെ ഏറ്റവുൻ ഇഷ്ടപ്പെട്ട താരം. വിഡിച്ചിനോടുള്ള സ്നേഹവും തന്റെ ജേഴ്സി നമ്പറിനുള്ള കാരണമാണെന്ന് അനസ് വ്യക്തമാക്കുന്നു.

അനസിനെ അനസാക്കി മാറ്റിയ പൂനെ എഫ് സി ക്ലബിലും അനസ് 15ആം ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്. അതിനു ശേഷം ഡെൽഹി ഡൈനാമോസിന് കളിച്ചു എങ്കിലും അവിടെയും ഇന്ത്യൻ ദേശീയ ടീമിനും അനസിന് 15ആം നമ്പർ കിട്ടിയിരുന്നില്ല. അവസാനം ജംഷദ്പൂരിൽ എത്തിയപ്പോഴാണ് വീണ്ടും അനസ് 15ആം ജേഴ്സിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement