അനസ് എടത്തൊടിക ഉടൻ തിരിച്ചെത്തും, പരിക്ക് ഗുരുതരമല്ല

ഫുട്ബോൾ പ്രേമികൾക്ക് ആശ്വസിക്കാം. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ അനസ് എടത്തൊടിക ഉടൻ തന്നെ കളിക്കളത്തിലേക്ക് തിരിച്ച് എത്തും. ഇന്നലെ 66ആം മിനുട്ടിൽ പരിക്കേറ്റ അനസിനെ സ്ട്രെക്ചറിലായിരുന്നു കളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോയത്.

അനസിന്റെ കളി കാണാൻ വേണ്ടി മാത്രം എത്തിയ നൂറു കണക്കിന് കൊണ്ടോട്ടിക്കാർക്കും ഒപ്പം സ്റ്റേഡിയത്തിൽ എത്തിയ മുഴുവൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഒരുപോലെ സങ്കടകരമായ‌ കാഴ്ച ആയിരുന്നു അത്. ഗ്രോയിൻ ഇഞ്ച്വറി ആയിരുന്നു എങ്കിലും പരിക്ക് സാരമുള്ളതല്ല എന്നാണ് അവസാന റിപ്പോർട്ടുകൾ.

ഒന്നാം തീയതി ജംഷദ്പൂരിൽ വെച്ച് നടക്കുന്ന ആദ്യ ഹോം മത്സരത്തിനു തന്നെ അനസ് തിരിച്ചെത്തിയേക്കും. ഡിസംബർ 1ന് എടികെ കൊൽക്കത്തയെ ആണ് ജംഷദ്പൂർ നേരിടുന്നത്. ഇതുവരെ‌ രണ്ടു മത്സരങ്ങൾ കളിച്ച ജംഷദ്പൂരിന്റെ അനസ് നയിക്കുന്ന ഡിഫൻസ് ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടില്ല.

കഴിഞ്ഞ സീസണിൽ അനസിന് ഗ്രോയിൻ ഇഞ്ച്വറി കാരണം നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial