
കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനിടെ ജംഷെഡ്പൂരിന്റെ മലയാളി താരം അനസിന് പരിക്ക്. മത്സരത്തിന്റെ 66ആം മിനുട്ടിലാണ് അനസിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ തന്നെ സബ്സ്റ്റിട്യൂട് ബെഞ്ചിലേക്ക് കൈ ചൂണ്ടി തന്നെ മാറ്റാനാവശ്യപ്പെടുകയായിരുന്നു.
പരിക്കിന്റെ തീവ്രത വ്യക്തമായിട്ടില്ലെങ്കിലും അനസിന് അടുത്ത മത്സരം നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. ഗ്രോയിൻ ഇഞ്ചുറി ആണ് താരത്തിന്റേത്. അത് കൊണ്ട് തന്നെ കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ജംഷെഡ്പൂരിന് ഇത് കനത്ത തിരിച്ചടിയാവും. ജംഷെഡ്പൂരിന്റെ അടുത്ത മത്സരം ഡിസംബർ 1ന് എ.ടി.കെയുമായിട്ടാണ്. ജംഷെഡ്പൂരിന്റെ ആദ്യ ഹോം മത്സരം കൂടിയാണ്.
കളിച്ച രണ്ട് മത്സരങ്ങളിലും ജംഷെഡ്പൂർ ഗോൾ ഒന്നും വഴങ്ങിയിരുന്നില്ല. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോട് ഗോൾ രഹിത സമനില വഴങ്ങിയ ജംഷെഡ്പൂർ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടും ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial