അനസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജേഴ്സി നമ്പർ 15ൽ

അനസ് ഒരു ഇടവേളയ്ക്കു ശേഷം ജേഴ്സി നമ്പർ 15ലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ വർഷം ഐ എസ് എല്ലിൽ തന്റെ പുതിയ ടീമായ ടാറ്റ ജംഷദ്പൂർ എഫ് സിയിൽ നമ്പർ 15 ജേഴ്സി ആകും അനസ് എടത്തൊടികയ്ക്ക്. തന്നെ താനാക്കിയ പൂനെ എഫ് സിയിൽ അനസ് എടത്തൊടികയുടെ ജേഴ്സി നമ്പറായിരുന്നു 15.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ ഡിഫൻഡർ വിഡിച്ചിന്റെ ജേഴ്സി നമ്പറായിരുന്നു 15. ഡെൽഹി ഡൈനാമോസിൽ ജേഴ്സി നമ്പർ 30 ആയിരുന്നു അനസിന്. ഇപ്പോൾ ഇന്ത്യ ടീമിന്റെ നെടുംതൂണായ അനസ് ഇന്ത്യൻ ടീമിൽ 24ആം നമ്പർ ജേഴ്സി ആണ് ഇപ്പോൾ അണിയുന്നത്. മോഹൻ ബഗാനിൽ 45 ആയിരുന്നു അനസിന്റെ ജേഴ്സി.

അനസും ടാറ്റ ജംഷദ്പൂർ എഫ് സി ടീമും പുതിയ സീസണ് ഒരുങ്ങാൻ വേണ്ടി തായ്ലൻഡിലാണ് ഇപ്പോൾ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial