അനസ് എടത്തൊടിക വീണ്ടും ജംഷദ്പൂരിൽ

R9rsieztfb

കേരള സെന്റർ ബാക്ക് അനസ് എടത്തൊടിക ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഐ എസ് എല്ലിലേക്കും ഫുട്ബോളിലേക്കും തിരികെയെത്തി. അനസിന്റെ മുൻ ക്ലബായിരുന്ന ജംഷദ്പൂരാണ് അനസിനെ സൈൻ ചെയ്തത്. താരം ജംഷദ്പൂരിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു.

ഈ കഴിഞ്ഞ സീസണിൽ അനസ് ഒരു ക്ലബിലും കളിച്ചിരുന്നില്ല. എ ടി കെയിൽ നിന്ന് റിലീസായ ശേഷം ഇതുവരെ ക്ലബ് ഫുട്ബോളിൽ ഇറങ്ങിയിട്ടില്ല. 2018ൽ ആയിരുന്നു അനസ് മുമ്പ് ജംഷദ്പൂരിൽ കളിച്ചത്. ജംഷദ്പൂർ വിട്ട് കേരള ബ്ലാസ്റ്റേഴ്സ് വന്നത് മുതൽ അനസിന്റെ കരിയർ താഴോട്ടേക്ക് ആണ് സഞ്ചരിച്ചത്. കരിയർ തിരികെ താളത്തിൽ എത്തിക്കാൻ ആണ് അനസ് ഇപ്പോൾ ശ്രമിക്കുന്നത്. മുംബൈ, പൂനെ എഫ് സി, ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ, എന്നീ ക്ലബുകൾക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്.

അനസ് ജംഷദ്പൂരിനായു മുമ്പ് 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇത്തവണ 30ആം നമ്പർ ജേഴ്സിയിലാകും അനസ് ജംഷദ്പൂരിനായി ഇറങ്ങുക.

Previous articleഎനെസ് സിപോവിചും കൊച്ചിയിൽ എത്തി, ഉടൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ചേരും
Next articleകേരള ബ്ലാസ്റ്റേഴ്സ് കേരള യുണൈറ്റഡ് പോരാട്ടത്തിന് കളം ഒരുങ്ങുന്നു