അനസ് എടത്തൊടിക ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു

Photo: Scroll.in
- Advertisement -

കേരള സെന്റർ ബാക്ക് അനസ് എടത്തൊടിക ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഐ എസ് എല്ലിലേക്ക്ം ഫുട്ബോളിലേക്കും തിരികെയെത്തും. അനസിന്റെ മുൻ ക്ലബായിരുന്ന ജംഷദ്പൂരാണ് അനസിനെ സൈൻ ചെയ്യുന്നത്. താരം ജംഷദ്പൂരിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. ഈ കഴിഞ്ഞ സീസണിൽ അനസിന് ഒരു ക്ലബും ഉണ്ടായിരുന്നില്ല. എ ടി കെയിൽ നിന്ന് റിലീസായ ശേഷം ഇതുവരെ ക്ലബ് ഫുട്ബോളിൽ ഇറങ്ങിയിട്ടില്ല. 2018ൽ ആയിരുന്നു അനസ് മുമ്പ് ജംഷദ്പൂരിൽ കളിച്ചത്.

ജംഷദ്പൂർ വിട്ട് കേരള ബ്ലാസ്റ്റേഴ്സ് വന്നത് മുതൽ അനസിന്റെ കരിയർ താഴോട്ടേക്ക് ആണ് സഞ്ചരിച്ചത്. കരിയർ തിരികെ താളത്തിൽ എത്തിക്കാൻ ആണ് അനസ് ഇപ്പോൾ ശ്രമിക്കുന്നത്. മുംബൈ, പൂനെ എഫ് സി, ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ, എന്നീ ക്ലബുകൾക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്. ജംഷദ്പൂരുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് വാർത്തകൾ.

Advertisement